കെ.എസ്.ആർ.ടി.സി: ബി.എം.എസ് പണിമുടക്കിനെതിരെ ഡയസ്നോൺ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് പണിമുടക്കിനെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. മറ്റെന്നാൾ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് 7, 8, 9 തീയതികൾ ഡയസ്നോൺ ആയി പരിഗണിക്കും.

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച അർധ രാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് ബി.എം.എസ് നടത്തുന്നത്. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

സംയുക്ത സമരസമിതി രൂപവത്കരിച്ചിരുന്നെങ്കിലും ഇതിൽ നിന്ന്​ പിന്മാറിയാണ് ബി.എം.എസ് പണിമുടക്ക് പ്രഖ്യാപിച്ചതും നോട്ടീസ് നൽകിയതും.

Tags:    
News Summary - KSRTC: Diazinon against BMS strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.