തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് എംപാനൽ ജീവനക്കാർ ഡ്യൂട്ടിക്കെത്താത്തത് കെ.എസ്.ആർ.ടി.സിയിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടു. സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ജീവനക്കാർക്ക് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ എംപാനൽ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാതെ വിട്ടു നിൽക്കുകയാണ്.
ജീവനക്കാരുടെ കുറവ് മൂലം കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മാത്രം ഏഴ് സർവീസുകൾ മുടങ്ങി. വരും ദിവസങ്ങളിലും എം.പാനൽ ജീവനക്കാർ ഡ്യൂട്ടിക്കെത്താതിരുന്നാൽ അത് കെ.എസ്.ആർ.ടി.സിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും.
കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നതിനെതിരെ കോർപ്പറേഷൻ നൽകിയ അപ്പീൽ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. വിധി നടപ്പാക്കുന്നതിന് ഹൈകോടതി സാവകാശം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.