തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ക്ഷാമത്തെതുടർന്ന് സർവിസ് മുടങ് ങുന്ന ഘട്ടത്തിൽ പുറത്തുവരുന്ന കലക്ഷൻ വർധന വിവരങ്ങളിൽ വെള്ളം ചേർത്തുണ്ടാക്കി യത്. സർവിസ് കുറഞ്ഞിട്ടും കലക്ഷൻ കൂടിയെന്നാണ് മാനേജ്മെൻറിെൻറ അവകാശവാദം. എന്നാൽ, ശബരിമല സീസണിൽ അധികവരുമാനം കൂടി ചേർത്താണ് ഇൗ വർധന. ശരാശരി 60-70 ലക്ഷം രൂപയാണ് ശബരിമലയിൽനിന്നുള്ള പ്രതിദിന വരുമാനം.
ഞായറാഴ്ച 85 ലക്ഷമായിരുന്നു. ഇതുകൂടി ചേർക്കുേമ്പാഴാണ് 7.4 കോടി പ്രതിദിനവരുമാനം. പഴയനിലയിൽ കലക്ഷൻ ലഭിച്ചിരുന്നെങ്കിൽ വരുമാനം എട്ടുകോടിക്ക് മുകളിലെത്തേണ്ടതാണ്. ക്രിസ്മസ് അവധിയായതിനാൽ കൂടുതൽപേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചിരുന്നു. കോട്ടയം വഴി ട്രെയിൻ ഗതാഗത നിയന്ത്രണം കൂടിയുള്ളതിനാൽ പ്രത്യേകിച്ചും. ബസ് വെട്ടിച്ചുരുക്കൽ വേറെയും. രണ്ട് ബസിൽ കയറേണ്ടവർ ഒരു ബസിൽ കയറി എന്നതാണ് വസ്തുത. സർവിസ് വെട്ടിക്കുറച്ചാലും കലക്ഷൻ കുറയില്ലെന്ന് മാനേജ്മെൻറ് പ്രഖ്യാപിക്കുന്നത് തങ്ങളുടെ പുനഃപ്രവേശന സാധ്യതകളെ തടസ്സപ്പെടുത്താനാണെന്ന് എംപാനൽ കണ്ടക്ടർമാരും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.