കെ.എസ്.ആർ.ടി.സി: ബിജു പ്രഭാകർ അവധിയിൽ; പ്രമോജ് ശങ്കറിന് സി.എം.ഡിയുടെ ചുമതല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജോയന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കറിന് സി.എം.ഡിയുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. നിലവിലെ സി.എം.ഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ക്രമീകരണം. നവംബർ 13 വരെയാണ് ബിജുവിന് അവധി നൽകിയത്. ഇക്കാലയളവിൽ ഗതാഗത സെക്രട്ടറിയുടെ താൽക്കാലിക ചുമതല കെ.ആർ. ജ്യോതിലാലിനും നൽകി.

ഇടതുമുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാകുന്നതോടെ ഗതാഗത വകുപ്പ് മന്ത്രി മാറും. നവംബറിലാണ് മാറ്റം. ബിജു പുതിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിലേക്ക് മടങ്ങിയെത്തുമോ എന്നത് സംബന്ധിച്ച്​ ചർച്ചകൾ സജീവമാണ്. 2020 ജൂൺ 16നാണ് ബിജു കെ.എസ്.ആർ.ടി.സിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്.

കേന്ദ്ര സർവിസിൽനിന്ന്​ ഡെപ്യൂട്ടേഷനിലുള്ള പ്രമോജ്, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എന്ന ചുമതലക്കൊപ്പമാണ് കെ.എസ്.ആർ.ടി.സിയിലെ ഉത്തരവാദിത്തവും നിർവഹിക്കുന്നത്.

Tags:    
News Summary - KSRTC CMD Biju Prabhakar on leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.