Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മർദിച്ചു
അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മർദിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ അടിമാലി പത്താംമൈൽ കൊല്ലമ്മാവുടിയിൽ സനൂപിനാണ് (36) മർദനമേറ്റത്. ടൂറിസ്റ്റ് ബസ് ഡ്രൈവർ മലപ്പുറം പാണംകാട്ടിൽ നൗഷാദിനെതിരെ അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൂന്നാറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിക്ക് സൈഡ് കൊടുക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. കമ്പിലൈനിൽ വെച്ച് മറികടന്നപ്പോൾ കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാർ വെള്ളക്കുപ്പി പുറത്തേക്കിട്ടത് ടൂറിസ്റ്റ് ബസിന്റെ ചില്ലിൽ തട്ടി. ഇതിൽ പ്രകോപിതനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ വാഹനം അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറ്റി ഡ്രൈവറെ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.