Posted On
date_range Updated On
date_range എടപ്പാളിൽ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30ഓളം പേർക്ക് പരിക്ക്
എടപ്പാൾ: കുറ്റിപ്പുറം-എടപ്പാൾ സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-ന് ആണ് അപകടം.
മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും കാസർകോഡ് നിന്നും എറണാകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റല്‍, കോട്ടക്കല്‍ മിംസ്, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.