Posted On
date_range Updated On
date_range കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നാലു പേരുടെ പരിക്ക് ഗുരുതരം
തൃശ്ശൂര്‍: കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ അടക്കം ഗുരുതര പരിക്കേറ്റ നാലു പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ എട്ടു പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. വേളാങ്കണ്ണി-ചങ്ങനാശ്ശേരി സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നിലിടിച്ച ബസിന് പിന്നില്‍ മറ്റൊരു ലോറി ഇടിക്കുകയായിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.