തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിന് കരാർ വ്യവസ്ഥയിൽ 250 ബസുകൾ വാടകക്കെടുക്കുന്നു. ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സിതന്നെ നിയോഗിക്കുന്ന ഡ്രൈ ലീസ് വ്യവസ്ഥയിലാണ് ബസുകൾ വാടകക്കെടുക്കുന്നത്. ബസ് മാത്രമായി ഉടമ വിട്ടുനൽകണം. ഇതിനായി ടെൻഡർ നടപടികളും ആരംഭിച്ചു.
നേരത്തേ സ്കാനിയ അടക്കം ബസുകൾ വാടകക്കെടുത്തിരുന്നെങ്കിലും ഡ്രൈവറെ ബസുടമയും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നിയോഗിക്കും വിധമായിരുന്നു കരാർ. ഇതിൽനിന്ന് വ്യത്യസ്തമാണ് പുതിയ തീരുമാനം.
ടെൻഡറിൽ പെങ്കടുക്കുന്നവർ മിനിമം 10 ബസെങ്കിലും നൽകാൻ സന്നദ്ധമായിരിക്കണം. എന്നാൽ, 10ന് മുകളിൽ എത്ര ബസുകൾ വേണമെങ്കിലും നൽകാം. ഓരോ ദിവസവും സർവിസ് നടത്തുന്ന കിലോമീറ്ററിെൻറ 75 ശതമാനം തുക അതാത് ദിവസംതന്നെ ബസുടമക്ക് നൽകും. ബാക്കിയുള്ള തുക 15 ദിവസം കൂടുമ്പോൾ ബിൽ നൽകുന്ന മുറയ്ക്ക് നൽകുകയും ചെയ്യും. ബസിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുണ്ടോ എന്നത് സംബന്ധിച്ച് ബസുകളുടെ പ്രതിനിധി അതാത് ദിവസം തന്നെ റിപ്പോർട്ട് ചെയ്യണം. സർവിസ് കഴിഞ്ഞ ബസ് സ്റ്റേഷനിൽ മടങ്ങിയെത്തുന്ന ഘട്ടത്തിൽ പ്രതിനിധിക്ക് ബസ് പരിശോധിക്കാം.
ബസിെൻറ അറ്റകുറ്റപ്പണികൾ, ടയർ, ഇൻഷുറൻസ് എന്നിവ വഹിക്കേണ്ടത് ഉടമകളാണ്. എന്നാൽ, ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള, നിയമപരമായ അനുവാദമായ സ്റ്റേജ് ഗ്യാരേജ് പെർമിറ്റ് കെ.എസ്.ആർ.ടി.സി എടുക്കും. ദീർഘദൂര സർവിസുകൾ അല്ലാത്തവക്ക് രണ്ട് ഡോർ നിർമിച്ച് നൽകേണ്ട ചുമതലയും ഉടമക്കാണ്; ഒപ്പം കെ.എസ്.ആർ.ടി.സി നിർദേശിക്കുന്ന നിറത്തിലും രൂപകൽപന മാതൃകയിലും പെയിൻറ് അടിച്ച് നൽകേണ്ട ഉത്തരവാദിത്തവും. മൂന്നു വർഷത്തേക്കാണ് ഇത്തരത്തിലുള്ള കരാറിൽ കെ.എസ്.ആർ.ടി.സി ഏർപ്പെടുന്നത്. ഇതിനായി കുറഞ്ഞത് നാലുവർഷംവരെ പഴക്കമുള്ള ബസുകളാണ് വേണ്ടത്. എന്നാൽ, കൂടുതൽ പുതിയ ബസുകൾ നൽകിയാൽ മൂന്ന് വർഷത്തിൽ കൂടുതൽ കരാർ നൽകുന്നതും ആലോചിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകൾക്കാണ് മുൻഗണന.
സിറ്റിയിൽ ഫീഡർ സർവിസ് ആയും ഇത്തരത്തിൽ ബസുകൾ ഉപയോഗിക്കും. കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്ടർമാർ ആയിരിക്കും ബസുകളിൽ സർവിസ് നടത്തുക. സൂപ്പർ ക്ലാസ് ഇനത്തിൽപെട്ട 704 ഓളം ബസുകൾ ഏഴുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ രണ്ടുവർഷം കൂടെ പെർമിറ്റ് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട് .പുതിയതായുള്ള ബസുകൾകൂടി വരുന്നതോടെ ദീർഘദൂര സർവിസുകളിൽ ഇവയെ ഉൾപ്പെടുത്തും.
വാടകക്കെടുക്കുന്ന ബസുകൾ
പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകൾ 10 എണ്ണം
എ.സി സെമി സ്ലീപ്പർ ബസ്- 20 എണ്ണം
നോൺ എ.സി എയർ സസ്പെൻഷൻ ബസ് 20 എണ്ണം
നോൺ എ.സി മിഡി ബസ് (ഫ്രണ്ട് എൻജിൻ) 100 എണ്ണം
നോൺ എ.സി മിഡി ബസ് 100 എണ്ണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.