Posted On
date_range Updated On
date_range കാറ്റിലാടി വൈദ്യുതിയെത്തുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്റാടി നിലയങ്ങളിൽനിന്ന് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ. 25 വർഷ കരാറുകൾക്ക് അനുമതി തേടിയുള്ള അപേക്ഷയാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് സമർപ്പിച്ചത്. ഇതുസംബന്ധിച്ച തെളിവെടുപ്പ് ഈമാസം 19ന് കമീഷൻ കോർട്ട് ഹാളിൽ നടക്കും.
- രാമക്കൽമേട് സ്വകാര്യ കാറ്റാടി നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതിക്കും കമീഷനെ സമീപിച്ചിട്ടിട്ടുണ്ട്. യൂനിറ്റിന് 3.94 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ കമ്പനി തയാറാണ്.
- നിലവിൽ സോളാർ എനർജി കോർപറേഷനുമായടക്കം വിവിധ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്ക് ഏഴ് കരാറുകളാണുള്ളത്. യൂനിറ്റിന് 3.14 - 4.70 വരെയാണ് നിരക്ക്.
- പകൽ വൈദ്യുതി രാത്രിയിലും ശേഖരിച്ച് വെക്കാനാവാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് കൂടി വരുന്നതോടെ സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
- 2027ഓടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2040 ഓടെ നൂറു ശതമാനവും പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്നും സാധ്യമാക്കുകയാണ് സർക്കാർ നയമെന്ന് കമീഷന് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.