മെയ്​ നാലുമുതൽ കെ.എസ്​.ഇ.ബി ക്യാഷ്​ കൗണ്ടറുകൾ തുറക്കും

തിരുവനന്തപുരം: ലോക്​ഡൗണിനെ തുടർന്ന്​ അടച്ച കെ.എസ്​.ഇ.ബിയുടെ ക്യാഷ്​ കൗണ്ടറുകൾ മെയ്​ നാലുമുതൽ തുറക്കുമെന്ന് ​ മുഖ്യമന്ത്രി പിണറായി വിജയൻ. കൗണ്ടറുകൾക്ക്​ മുന്നിൽ തിരക്കുണ്ടാകുന്നത്​ ഒഴിവാക്കാൻ കൺസ്യൂമർ നമ്പർ അടിസ്​ഥാനമാക്കിയായിരിക്കും ക്രമീകരണം.

ലോക്​ഡൗൺ സമയത്തെ ബില്ലുകൾക്ക്​ മെയ്​ 16 വരെ സർചാർജ്​ ഒഴിവാക്കുമെന്ന്​ വൈദ്യുതി ബോർഡ്​ അറിയിച്ചിരുന്നു. പരമാവധി ഓഫിസിൽ എത്താതെ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Tags:    
News Summary - KSEB Reopen Cash Counters from May Fourth -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.