കെ.പി.സി.സി ഉടൻ പുനഃസംഘടിപ്പിക്കും -മുല്ലപ്പള്ളി

തിരുവനന്തപുരം: കെ.പി.സി.സി ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജംബോ കമ്മിറ്റികൾ ഒഴ ിവാക്കും. നേതാക്കളുടെ കാര്യക്ഷമത പദവികൾക്ക് മാനദണ്ഡമാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങൾക്കും പുനഃസംഘടനയിൽ പരിഗണന നൽകും. പാർട്ടി പ്രവർത്തനങ്ങളിൽ കാര്യക്ഷമത കാട്ടിയവർക്ക് കൂടുതൽ പരിഗണന ലഭിക്കും. വൈസ് പ്രസിഡന്‍റ് പദവി ഇല്ലാതാക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഡൽഹിക്ക് പോകുന്ന മുല്ലപ്പള്ളി, കോൺഗ്രസ് ഹൈക്കമാൻഡുമായി നാെള പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യും. അന്തരിച്ച എം.ഐ ഷാനവാസിന് പകരം പുതിയ വർക്കിങ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 24 ആയി പുനർനിശ്ചയിക്കാനും നീക്കമുണ്ട്.

Tags:    
News Summary - KPCC will Reshuffle by Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.