ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹികളുടെ 56 അംഗ പട്ടിക പുറത്ത്. വൈസ് പ്രസിഡൻറുമാരിൽ വനിതകളില്ല. എൻ. ശക്തൻ, വി.ടി. ബൽറാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവർ വൈസ് പ്രസിഡൻറുമാർ. അഡ്വ. പ്രതാപചന്ദ്രൻ ട്രഷറർ. 23 ജനറൽ സെക്രട്ടറിമാർ. പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ അടക്കം 28 നിർവാഹക സമിതി അംഗങ്ങൾ. കഴിഞ്ഞ കെ.പി.സി.സിക്ക് 12 വൈസ് പ്രസിഡൻറുമാരാണ് ഉണ്ടായിരുന്നത്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 42ൽനിന്ന് 23 ആക്കി.
ജനറൽ സെക്രട്ടറിമാരിൽ മൂന്നു വനിതകൾ: ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി എന്നിവർ. പത്മജ വേണുഗോപാൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ. ഡോ. പി.ആർ സോനയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റൊരു വനിത. വിമത സ്വരമുയർത്തിയ എ.വി ഗോപിനാഥ് പട്ടികയിൽ ഇല്ല. ഡി. സുഗതനെ പരിഗണിച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ. സോണിയ ഗാന്ധി അംഗീകരിച്ച പട്ടിക വ്യാഴാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. കെ.പി.സി.സി സെക്രട്ടറിമാരെ നിശ്ചയിച്ചിട്ടില്ല.
ജനറൽ സെക്രട്ടറിമാർ: എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, എസ്. അശോകൻ, മരിയാപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റ്യൻ, കെ. ജയന്ത്, പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി.എ സലിം, പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ്. ബാബു, കെ.എ തുളസി, ജി. സുബോധൻ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കെ. സുധാകരൻ, വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദീഖ്, പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ്, കെ.പി ധനപാലൻ, എം. മുരളി, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, ഡി. സുഗതൻ, കെ.എൽ പൗലോസ്, അനിൽ അക്കര, സി.വി ബാലചന്ദ്രൻ, ടോമി കല്ലാനി, പി.ജെ. ജോയി, കോശി എം. കോശി, ഷാനവാസ് ഖാൻ, കെ.പി ഹരിദാസ്, പി.ആർ. സോന, ജ്യോതികുമാർ ചാമക്കാല, ജോൺസൺ എബ്രഹാം, ജയ്സൺ ജോസഫ്, ജോർജ് മാമൻ കൊണ്ടൂർ, മണക്കാട് സുരേഷ്, മുഹമ്മദ്കുട്ടി മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.