കെ.​പി.​സി.​സി ഭാരവാഹികൾ നാളെ ചുമതലയേൽക്കും

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും വർക്കിങ്​​ പ്രസിഡൻറുമാരും പ്രചാരണവിഭാഗം തലവനും വ്യാഴാഴ്ച ഉച്ചക്ക്​ 12ന് ചുമതലയേല്‍ക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ എം.എം. ഹസന്‍ മുല്ലപ്പള്ളിക്ക്​ അധികാരം കൈമാറും.

വര്‍ക്കിങ്​ പ്രസിഡൻറുമാരായി കെ. സുധാകരന്‍, എം.ഐ. ഷാനവാസ് എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരെയും പ്രചാരണ വിഭാഗം ചെയര്‍മാനായി കെ. മുരളീധരന്‍ എം.എല്‍.എ​െയയ​ുമാണ്​ നിയമിച്ചിട്ടുള്ളത്​.

പ്രവര്‍ത്തകസമിതി അംഗങ്ങളായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട്​ ആറിന് മുല്ലപ്പള്ളി രാമചന്ദ്ര​​െൻറ അധ്യക്ഷതയില്‍ കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി യോഗവും ചേരും. ബുധനാഴ്ച ഉച്ചക്ക്​ 1.30ന് തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ എത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡി.സി.സി സ്വീകരണവും നല്‍കും.

Tags:    
News Summary - KPCC Leaders - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.