തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങളിൽ ജനം പൊറുതിമുട്ടിയെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപ്പിള്ള. ജനദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ രാപകൽ സമരത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ സാമ്പത്തികനയം പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കി. ജി.എസ്.ടി നടപ്പാക്കിയതുവഴി വിലക്കയറ്റവും രൂക്ഷമായി. ഇൗ യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജനാധിപത്യത്തിെൻറ അടിസ്ഥാന മൂല്യമാണ് അഭിപ്രായസ്വാതന്ത്യം. എന്നാൽ, അഭിപ്രായം പറയുന്നവരെ വധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിേൻറത്. ചിന്തകരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ബി.ജെ.പി നേതാക്കൾക്ക് അമിത പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് അവരുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ്. സ്വാശ്രയ കൊള്ളക്ക് സർക്കാർ ഒത്താശ ചെയ്യുന്നതിനാൽ പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ പഠനം അവസാനിപ്പിക്കേണ്ടിവരുന്നു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാടാണ് സർക്കാറിേൻറതെന്നും തെന്നല കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, ഘടകകക്ഷി നേതാക്കളായ ബീമാപള്ളി റഷീദ്, ബാബു ദിവാകരൻ, എം.പി. സാജു, സനൽ, കരുമം സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.