സി.പി.എമ്മി​െൻറ പർദവിരോധം വോട്ടെടുപ്പില്‍നിന്ന് മുസ്​ലിംകളെ അകറ്റാനുള്ള തന്ത്രം -കെ.പി.എ മജീദ്

കോഴിക്കോട്: പർദയിട്ട് വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന സി.പി.എം ഭീഷണി മുസ്​ലിം സ്ത്രീകളെ പോളിങ്​ ബൂത്തില്‍നി ന്ന് അകറ്റാനുള്ള കുത്സിത ശ്രമമാണെന്നും റീപോളിങ്ങിൽ ഈ ദുഷ്​ടലാക്ക് വിലപ്പോയില്ലെന്നും മുസ്​ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന ആരും പർദയിട്ടോ മുഖംമൂടിയണിഞ്ഞോ എത്തിയവരല്ല.

സി.പി.എമ്മി​​െൻറ സംഘടിത കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോള്‍ മുസ്​ലിം വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. മുഖംമറച്ചതും അല്ലാത്തതുമായ പർദ ധരിക്കുന്നത് വിശ്വാസപരവും വ്യക്തിസ്വാതന്ത്ര്യപരവുമായി വനിതകളുടെ അവകാശമാണ്.

ഇക്കാലമത്രയും രാജ്യത്താകമാനം ധാരാളം പേർ ഇത്​ ധരിച്ച് ബൂത്തിലെത്തിയിട്ടുണ്ട്​. അവർ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പോളിങ്​ ഏജൻറുമാരെയും ബോധ്യപ്പെടുത്തിയാണ് വോട്ടുചെയ്യുന്നത്. അക്രമവും വര്‍ഗീയതയും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും മജീദ് പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - kpa majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.