േഗാമാംസം സൂക്ഷിച്ചാൽ മരണം ആഘോഷിക്കപ്പെടും –ശശികല

കോഴിക്കോട്​: ​ഹിന്ദുക്കളെ തെറി പറയുന്നവരുടെയും േഗാമാംസം കൈയിൽ  സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്ന്​ ഹിന്ദു ​െഎക്യവേദി സംസ്​ഥാന അധ്യക്ഷ  കെ.പി. ശശികല. സമീപകാല ചരിത്രം ഇതാണെന്നും അവർ കൂട്ടിച്ചേർത്തു. ഹിന്ദു ​െഎക്യവേദി ജില്ല  കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശശികല. മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​​​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചവർ ത്രിപുരയിൽ ശാന്തനു ഭൗമിക്​ കൊല്ലപ്പെട്ടപ്പോൾ കറുത്ത ബാഡ്​ജ്​ പോലും ധരിച്ചില്ല.  

ഹാദിയ കേസുമായി ബന്ധപ്പെട്ട്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​  കോടതിക്കെതിരെ വിമർശനം ഉന്നയിച്ചത്​ വേങ്ങര ഉപ​െതരഞ്ഞെടുപ്പിൽ പത്ത്​ വോട്ട്​ അധികംകിട്ടാൻ വേണ്ടിയാണ്​. വ്യത്യസ്​ത മതത്തിലുള്ളവർ വിവാഹിതരായാൽ തങ്ങളുടെ​ മതാചാരങ്ങൾ  ഇരുവരും പിന്തുടര​െട്ടയെന്നും ശശികല കൂട്ടിച്ചേർത്തു. ഭാരതത്തിൽനിന്ന്​ ഹൈന്ദവത  മാറ്റിനിർത്താനാവില്ലെന്ന്​ പരിപാടി ഉദ്​ഘാടനം ചെയ്​ത സംവിധായകൻ അലി അക്​ബർ പറഞ്ഞു.

നിരോധിക്കപ്പെടേണ്ട ചില സംഘടനകൾ കേരളത്തിൽ ഭരണകൂടത്തി​​​െൻറ ആനുകൂല്യം  പറ്റുകയാണെന്നും അലി അക്​ബർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - KP Sasikala speech in Kozhikode -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.