ശബരിമലയിൽ നിയമം ലംഘിച്ചും ശരണംവിളിക്കും- ശശികല

കോട്ടയം: ശബരിമലയിൽ നിയമംഘംഘിച്ച് ശരണം വിളിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനഅധ്യക്ഷ കെ.പി. ശശികല. കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭക്തരെ കൂച്ചുവിലങ്ങിടുന്ന സന്നിധാനത്തെ കരിനിയമങ്ങൾ ലംഘിക്കും. സർക്കാർ എന്തു കരിനിയമങ്ങൾ കൊണ്ടുവന്നാലും ശബരിമലയിലെ ആരാധന സ്വാതന്ത്ര്യത്തിൽ നിന്ന് വിട്ടുവീഴ്ചയില്ല.

ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ശരണം വിളിക്കരുതെന്നും വിരിവെക്കരുതെന്നും പറഞ്ഞാൽ അനുസരിക്കാൻ സാധ്യമല്ല. നിരോധനാജ്ഞ നീട്ടിയാലും ശബരിമലയിൽ ശരണംവിളിക്കും. ഭരണകൂടമാണ് ശബരിമലയെ സമരകേന്ദ്രമാക്കി മാറ്റുന്നത്. നിരോധനാജ്ഞ പിൻവലിച്ചാൽ സന്നിധാനത്തെ പ്രതിഷേധങ്ങൾ അവസാനിക്കുമെന്നും ശശികല പറഞ്ഞു.

എല്ലാദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെക്കുറിച്ച് തനിക്ക് അറിയില്ല. ഏറ്റെടുത്ത സമരം വിജയത്തിലെത്താൻ അതിന്റെതായ ആസൂത്രണമുണ്ടാകും. സാമ്പത്തിക ഉപരോധത്തിലൂടെ മാത്രമേ എക്കാലത്തും സമരങ്ങൾ വിജയിക്കുകയുള്ളൂ. ആയതിനാൽ ശബരിമലയിൽ കാണിക്കയിടരുതെന്ന് ഭക്തരോട് നിർദേശിച്ചിട്ടുണ്ട്. വിഷയം തീരുന്നതുവരെ ദേവസ്വം ബോർഡുമായി സാമ്പത്തികമായ സഹകരണമില്ലായ്മ തുടരും.
ഹൈകോടതി നിർദേശത്തെപോലും മറികടന്നാണ് സർക്കാർ ശബരിമലയിൽ വിലക്കുകൾ ഏർപ്പെടുത്തുന്നത്. സ്ത്രീകൾക്ക് മാത്രമായി മാസത്തിൽ രണ്ടുദിവസം അനുവദിക്കാമെന്ന സർക്കാർ നിർദേശം നിയമപരമായി ശരിയല്ല. അതിനും ദേവസ്വംബോർഡ് പച്ചക്കൊടി കാട്ടുകയാണ്. ഭക്തന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശം ലഭിച്ചേ മതിയാകൂവെന്നും അവർ പറഞ്ഞു.

Tags:    
News Summary - KP Sasikala -RSS will not corporate with Devasom Baord - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.