Posted On
date_range Updated On
date_range മാവോവാദി കേസ്: കസ്റ്റഡി അപേക്ഷ വിധി പറയാൻ മാറ്റി
കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിൽ അറസ്റ്റിലായവരെ കസ്റ്റഡിയിൽ കിട്ടണമെന്ന അപേക്ഷ വിധി പറയാൻ 21ലേക്ക് മാറ്റി. പ്രതികളായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും ഏഴ് ദിവസം കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച അപേക്ഷയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വിധി പറയാൻ മാറ്റിയത്. കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തു. നവംബർ ഒന്നിനാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ഇവരെ അടുത്ത മാസം 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് തൃശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.