കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലി: വനിതാ കമീഷന്‍ ജില്ലാതല സെമിനാര്‍ 24ന്

തിരുവനന്തപുരം: വനിതാ കമീഷന്‍ കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 24 ന് ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വനിതാ-ശിശു സംരക്ഷണ നിയമങ്ങളും പൊലീസും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ കമീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. ബാലാവകാശ നിയമങ്ങളും പൊലീസും എന്ന വിഷയം ജില്ലാ കുടുംബകോടതി ജഡ്ജി ആര്‍.എല്‍ ബൈജു അവതരിപ്പിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും പൊലീസും എന്ന വിഷയം തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം അവതരിപ്പിക്കും.

വനിതാ കമീഷന്‍ അംഗം വി. മഹിളാമണി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണറും ഡി.ഐ.ജിയുമായ രാജ്പാല്‍ മീണ, വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കെ. അജിത, ഡെപ്യുട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജു എന്നിവര്‍ സംസാരിക്കും.

News Summary - Kozhikode City Women Police Station Golden Jubilee: Women Commission District Level Seminar on 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.