കോഴിക്കോട് - ചെന്നൈ ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് പൊലീസ് സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു മുന്നിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എ വൺ ട്രാൻസ്‌പോർട്ടേഴ്സ് ബസിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ സമീപത്ത് നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാവരും പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ദുരന്തമൊഴിവായി. 23 യാത്രക്കാരും നാലു ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. ചില യാത്രക്കാരുടെ ബാഗുകൾ കത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ശ്രീകൃഷ്ണപുരം പൊലീസും വി.കെ. ശ്രീകണ്ഠൻ എം.പിയും സ്ഥലത്തെത്തി.

Tags:    
News Summary - Kozhikode - Chennai bus catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.