ബന്ദിപ്പൂർ വഴി കോഴിക്കോട്​ -ബംഗളൂരു രാത്രി ബസ് വീണ്ടും

ബംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുശേഷം കോഴിക്കോടുനിന്നും രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനമേഖലയിലൂടെ നൈറ്റ് പാസോടു കൂടി വീണ്ടും കേരള ആർ.ടി.സി ബസ് സർവിസ് ആരംഭിക്കുന്നു. ശനിയാഴ്ച മുതൽ രാത്രി പത്തിന് കോഴിക്കോടുനിന്നും സുൽത്താൻ ബത്തേരി^ബന്ദിപ്പൂർ വഴി ബംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ് ബസ് സർവിസ് ആരംഭിക്കും.

മൂന്നാറിൽനിന്നും വൈകിട്ട് 3.30ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്ന ഡീലക്സ് ബസിെൻറ നൈറ്റ് പാസ് ഉപയോഗിച്ചാണ് ഇപ്പോഴത്തെ സർവിസ് തുടങ്ങുന്നത്. മൂന്നാർ^ബംഗളൂരു ഡീലക്സ് ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഫോറസ്​റ്റ് നൈറ്റ് പാസ് ഉപയോഗപ്പെടുത്തികൊണ്ട് കോഴിക്കോടുനിന്നും ബസ് സർവിസ് ആരംഭിച്ചത്. ഇതോടെ കോഴിക്കോടുനിന്നും കുട്ട വഴി ഏറെ ദൂരം സഞ്ചരിക്കാതെ ബംഗളൂരുവിലെത്താം.

രാത്രി പത്തിന് പുറപ്പെടുന്ന ബസ് കൽപറ്റ (11.29), സുൽത്താൻ ബത്തേരി (11.54), മൈസൂരു (2.29) എന്നിവിടങ്ങളിലൂടെ പുലർച്ചെ 5.29ന് ബംഗളൂരുവിലെത്തും. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോടുനിന്നും ഇതേ സമയത്ത് രാത്രി പാസോടുകൂടി ബന്ദിപ്പൂർ വഴിയുള്ള സൂപ്പർ എക്സ്പ്രസ് സർവിസ് ഏറെ ജനശ്രദ്ധ നേടിയതായിരുന്നു. സൂപ്പർ എക്സ്പ്രസ് സർവിസിെൻറ നൈറ്റ് പാസ് മറ്റു സർവിസുകളിലേക്ക് മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇപ്പോൾ ആരംഭിച്ച രാത്രി സർവിസിനും മികച്ച പ്രതികരണം ഉണ്ടാകുമെന്നും സ്ഥിരമായി നിലനിർത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. ബംഗളൂരുവിൽ തിരിച്ച് ഇതേ ബസ് രാത്രി 9.30ന് പുറപ്പെട്ട്​ കുട്ട വഴിയായിരിക്കും കോഴിക്കോടെത്തുക. ബംഗളൂരുവിൽ നിന്ന് രാത്രി എട്ടിനും (സൂപ്പർ ഫാസ്​റ്റ്), രാത്രി 10.30നും (സൂപ്പർ ഡീലിക്സ്) നൈറ്റ് പാസോടുകൂടി ബന്ദിപ്പൂർ വഴി കോഴിക്കോടേക്ക് സർവിസ് നടത്തുന്നുണ്ട്.

News Summary - Kozhikode-Bangalore night bus again via Bandipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.