കൊയിലാണ്ടി: അനിയന്ത്രിത തിരക്കുകൾ അനുഭവപ്പെടാറുള്ള മത്സ്യബന്ധന തുറമുഖം നിശ്ചലം. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയതിനെ തുടർന്ന് അധികൃതർ വ്യാഴാഴ്ച മുതൽ ഹാർബർ അടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മാനേജ്മെൻറ് സൊസൈറ്റിയും അധികൃതരുമെല്ലാം ജനത്തിരക്ക് കുറക്കുവാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല. ഇതേ തുടർന്നാണ് അനിശ്ചിതമായി അടച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉൾെപ്പടെ ആളുകൾ ഹാർബറിൽ വരാറുണ്ടായിരുന്നു. ഇത് രോഗഭീഷണി ഉയർത്തിയിരുന്നു.
ട്രോളിങ് നിരോധന കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇപ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്. കൊയിലാണ്ടി ഹാർബറുമായി ബന്ധപ്പെട്ട് 5000ത്തോളം വരും ഇവർ. അനുബന്ധ തൊഴിലിൽ ഏർപ്പെടുന്നവർ നൂറുകണക്കിനു വേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.