ദമ്പതികളുടെ ആത്​മഹത്യ: പൊലീസ്​ വീണ്ടും പ്രതികൂട്ടിൽ

കോട്ടയം: വരാപ്പുഴ പൊലീസ്​ കസ്​റ്റഡി മരണത്തി​​െൻറ ചൂടാറുംമുമ്പ്​ സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ്​ ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്​മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ സ്​​േറ്റഷനിൽ വിളിച്ചുവരു​ത്തു​ന്നതിന്​ വ്യക്​തമായ മാർഗനിർദേശങ്ങൾ സംസ്​ഥാന പൊലീസ്​ മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇ​തെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്​. സി.പി.എം നഗരസഭ അംഗത്തി​​െൻറ പരാതിയിൽ പൊലീസ്​ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന്​ ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ്​ പ്രധാന ആരോപണം.

കാണാതായ ഓരോ ആഭരണത്തി​​െൻറയും എണ്ണം പറഞ്ഞ്​ സ്​റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദി​ച്ചെന്നും ബന്ധുക്കൾ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ചോദ്യംചെയ്​ത്​ വിട്ടയച്ച പുഴവാത്​ ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്​മ ദമ്പതികളെ​ പിന്നീട്​ വീട്ടിൽ ആത്​മഹത്യചെയ്​ത നിലയിലാണ്​ കണ്ടെത്തിയത്​. ഇതോടെ സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന സൂചനകളാണ്​ പുറത്തുവരുന്നത്​. നാട്ടുകാരുടെ പരാതിയിൽ പൊലീസി​​െൻറ വീഴ്​ചകൾ അന്വേഷിക്കാമെന്ന്​ ഡിവൈ.എസ്​.പി വ്യക്​തമാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധം ശക്​തമാണ്. 

സുനിലിനെ 12 മണിക്കൂർ ചോദ്യം ചെയ്​തതായാണ്​ പറയുന്നത്​. രാത്രി ഒമ്പതുവരെ സ്​റ്റേഷനിൽ നിർത്തിയെന്നും ക്രൂരമർദനത്തിന്​ ഇരയായെന്നും ആരോപണം ഉണ്ട്​. എട്ടുലക്ഷം രൂപ നഷ്​ടപരിഹാരം നൽകണമെന്നാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​. എന്നാൽ, സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങൾക്കിത്​ ​താങ്ങാനാവി​ല്ലെന്ന്​ ​െപാലീസിനോട്​ പറഞ്ഞിരുന്നു. എന്നിട്ടും എട്ടുലക്ഷംരൂപ നൽകണമെന്ന്​ പൊലീസ്​ ഭീഷണിപ്പെടുത്തിയെന്നും സുനിലി​​െൻറ ബന്ധുക്കൾ ആരോപിച്ചു. പണം കണ്ടെത്താനുള്ള മാർഗം ഇല്ലാത്തതാണ്​ ആത്​മഹത്യക്ക്​ കാരണമായത്​. 

പൊലീസ് അവനെ കൊല്ലാക്കൊല ചെയ്തു -സഹോദരൻ
ചങ്ങനാശ്ശേരി: പൊലീസി​​െൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന്​ പറഞ്ഞതായി സഹോദരൻ അനിൽകുമാർ. സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്​റ്റേഷനിൽ വിളിപ്പിച്ച പൊലീസ്​ ബുധനാഴ്ച വൈകീട്ട്​ നാലിന്​ മുമ്പ് എട്ടുലക്ഷം രൂപ നൽകണമെന്നാണ്​ ആവശ്യപ്പെട്ടത്​. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ‘‘അവൻ ചത്താലും എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും’’എന്നായിരുന്നു മറുപടി. 

ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച്​ അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക് തള്ളിത്തുറന്ന് അകത്ത്​ കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു. സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷി​​െൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, സഹോദരനെ രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ‘‘അവൻ നിരപരാധിയാണ്. മോഷണക്കുറ്റം ആരോപിച്ച്​ അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതി​​െൻറ മനോവിഷമമാണ് അവനെ മരിക്കാൻ പ്രേരിപ്പിച്ചത്’’-അനിൽ പറഞ്ഞു

Tags:    
News Summary - Kottayam Suicid-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.