ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടൽ. രണ്ടു തവണ വലിയ ശബ്ദത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉരുൾപൊട്ടിയ വെള്ളം വൈകുന്നേരത്തോടെ കോട്ടയം നഗര പ്രദേശം, തിരുവാർപ്പ്, അയ്മനം, കുമരകം എന്നിവിടങ്ങളിലേക്ക് വെള്ളം എത്തുമെന്നാണ് റിപ്പോർട്ട്. പാലാ നഗരം, പാലാ-ഭരണങ്ങാനം, പാലാ-ഈരാറ്റുപേട്ട എന്നീ പാതകളിലും പാലാ നഗരത്തിലെ കടകളിലും വെള്ളം കയറുന്നുണ്ട്.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരപ്രദേശത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകി.
കോട്ടയം-കുമളി ദേശീയപാതയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കെ.കെ. റോഡിൽ വാഹന ഗതാഗതം മുണ്ടക്കയം വരെ മാത്രമാണ്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.