കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വീസതിയിൽ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരാനായിരുന്നു. പുഷ്പനാഥ്. പുഷ്പനാഥന്‍ പിള്ള എന്നതാണ് യഥാര്‍ഥ പേരെങ്കിലും കോട്ടയം പുഷ്പനാഥ് എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്.
ഇദ്ദേഹത്തെ മകനും വന്യജീവി–ട്രാവൽ–ഫുഡ് ഫൊട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയുന്നതിനുമുമ്പാണ് പിതാവിെൻറ മരണം. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട്.
ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ ഒരു കാലത്ത് മലയാള വായനക്കാർക്കിടയിൽ സൂപ്പര്‍ഹിറ്റായിരുന്നു. കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊര്‍ണാഡോ, ഗന്ധര്‍വ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മുന്നൂറിലധികം നോവലുകള്‍ എഴുതിയ പുഷ്പനാഥിെൻറ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ സിനിമയായിട്ടുമുണ്ട്. കോട്ടയം ജില്ലയിലെ കല്ലാര്‍ കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന പുഷ്പനാഥിെൻറ ആദ്യ നോവല്‍ വരുന്നത്. നോവലുകള്‍ വിജയിച്ചതോടെ അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച് പൂര്‍ണമായും എഴുത്തിെൻറ ലോകത്തേക്ക് മാറി. കോടിയത്തൂര്‍ പ്രൈവറ്റ് സ്‌കൂള്‍, ദേവികുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കല്ലാര്‍കുട്ടി എച്ച്.എസ്, നാട്ടകം ഗവണ്‍മെന്റ് എച്ച്.എസ്, ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവണ്‍മെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.