കരാറുകാരുടെ നിലപാട്​​ വഞ്ചനാപരമെങ്കിൽ നടപടി -മന്ത്രി ഇ. ചന്ദ്രശേഖരൻ

കോട്ടയം: പായിപ്പാട്ട് ഭക്ഷണം ലഭിക്കാത്തതിനാലും നാട്ടിലേക്ക്​ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട് ടും ലോക്​ഡൗൺ ലംഘിച്ച്​ നിരത്തിലിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ.​ അതിഥി തൊഴിലാളികൾക്ക്​ ഭക്ഷണം ഉറപ്പാക്കാൻ ജില്ല കലക്​ടർമാർക്ക്​ നിർദേശം നൽകിയിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

ഭക്ഷണം നൽകാമെന്ന്​ കരാറുകാർ ഉറപ്പ്​ നൽകിയിരുന്നു. വഞ്ചനാപരമായ നിലപാടാണ്​​ കരാറുകാർ ​ൈ​കക്കൊണ്ടതെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്ന്​ മന്ത്രി വി.എസ്​. സുനിൽ കുമാർ പറഞ്ഞു. പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ പ്രത്യേക കാൻറീൻ നടപ്പിലാക്കും. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികൾ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവില്ല. അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - kottayam payippad migrant labours' agitation; action against contractors -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.