Posted On
date_range Updated On
date_range കനത്ത മഴ: കോട്ടയം മെഡിക്കൽ കോളജ് ഒ.പി വിഭാഗത്തിൽ വെള്ളം കയറി
കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയിലെ ഒ.പി വിഭാഗത്തിലാണ് വെള്ളം കയറിയത്.
രണ്ട് മണിക്കൂർ നീണ്ടുനിന്ന മഴയിൽ ഒ.പി വിഭാഗത്തിൽ മുട്ടോളമാണ് വെള്ളം ഉയർന്നത്. ഇതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. താഴ്ന്ന പ്രദേശവും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്.
താൽകാലിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടന്‍റ് ഡോ. ജയകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.