കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങിൽ കോളജ് അധികൃതർക്ക് പങ്കുണ്ടെന്ന പരാതിയിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് റാഗിങ് തടയാൻ തക്കസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് കോളജ് പ്രിൻസിപ്പലിനും വാർഡനുമെതിരെ ആരോപണമുള്ളത്. കുറ്റക്കാരായ ചിലർക്ക് അനുകൂലമായ നിലപാട് ഇവർ സ്വീകരിച്ചിരുന്നതായും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് ക്ലാസിലെ ആറ് ആണ്‍കുട്ടികളാണ് സീനിയേഴ്സിന്‍റെ അതിക്രൂര റാഗിങ്ങിനിരയായത്. പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയാനും കോളജില്‍നിന്ന് ഡീബാര്‍ ചെയ്യാനും നഴ്‌സിങ് കൗണ്‍സിൽ തീരുമാനിച്ചിരുന്നു.
കോട്ടയം മൂന്നിലവ് വാളകം കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി. രാഹുൽ രാജ് (22), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് എൻ.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി. റിജിൽജിത്ത് (20), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി. വിവേക് (21) എന്നിവരാണ് കേസിൽ റിമാൻഡിലുള്ളത്. നിലവിൽ അഞ്ചു വിദ്യാർഥികൾ റാഗിങ് പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ റാഗിങ്ങിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.