കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ-മേൽനോട്ട സമിതി അധ്യക്ഷനായി കോൺഗ്രസ് ഹൈകമാൻഡ് നിർദേശിച്ച മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് കോട്ടയം ഡി.സി.സിയിൽ വരവേൽപ്. ചടങ്ങിൽ ഗ്രൂപ്പുകൾക്കതീതമായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെയും നേതാക്കളുടെയും സാന്നിധ്യവും ശ്രദ്ധേയമായി.
തിങ്കളാഴ്ച രാത്രി ഡൽഹിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച രാവിലെ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് കോട്ടയത്തെത്തിയത്. കഴിഞ്ഞ ദിവസം നിര്യാതയായ പാമ്പാടി മുൻ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ചെറിയാെൻറ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഡി.സി.സി ഓഫിസിൽ എത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. പ്രകടനപത്രിക തയാറാക്കാൻ യു.ഡി.എഫ് നിയോഗിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബെന്നി ബഹ്നാൻ എം.പി, സി.പി. ജോൺ എന്നിവരെയും കണ്ടു.
പുതിയ ദൗത്യം സംബന്ധിച്ച് ഹൈകമാൻഡിെൻറ ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം വിശദീകരിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതിയ പദ്ധതികൾ എ.ഐ.സി.സി പ്രഖ്യാപിക്കും. തോൽവിയിൽനിന്ന് കരകയറാനുള്ള നിർദേശങ്ങളും എ.ഐ.സി.സി അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, പി.എ. സലിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.