Posted On
date_range Updated On
date_range കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി
തിരുവനന്തപുരം: പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ 'അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ' എന്ന് പുനര്‍ നാമകരണം ചെയ്തും താലൂക്ക് ആസ്ഥാന ആശുപത്രിയായി പദവി ഉയര്‍ത്തിയും ഉത്തരവായതായി മന്ത്രി വീണ ജോര്‍ജ്.
ആര്‍ദ്രം മാനദണ്ഡ പ്രകാരം അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ നിലവില്‍ താലൂക്ക് ആശുപത്രി ഇല്ലാത്തതിനാലാണ് പദവി ഉയര്‍ത്തുന്നത്. ഇതിലൂടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ കഴിയുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.