ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി യുവാക്കൾ കശ്മീരിൽ
കോതമംഗലം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ അങ്ങേയറ്റത്തുള്ള കശ്മീരിലും ചർച്ചയാക്കുകയാണ് കോതമംഗലം സ്വദേശികളായ യുവാക്കൾ. പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ കശ്മീരിലെ വാഗ അതിർത്തിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
കോതമംഗലം സ്വദേശികളായ റഹീം ചെന്താര, അനസ് പുന്നേക്കോട്ടയിൽ, സിബി തോമസ്, നെജൂബ് കണ്ണാപ്പിള്ളിൽ, ഇജാസ് കണ്ണാപ്പിള്ളിയിൽ എന്നിവരാണ് കശ്മീരിലും വാഗ അതിർത്തിയിലും രാഹുൽ ഗാന്ധിക്ക് കശ്മീരിലേക്ക് സ്വാഗതം എന്ന ബോർഡിന് താഴെ ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.