കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളി യിൽ ബലം പ്രയോഗിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ സ്ത്രീകളും കുട്ടികളു മടക്കമുള്ളവർക്ക് ജീവഹാനിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഹൈകോടതിയിൽ. ആരാ ധനാലയമായതിനാൽ വെടിവെപ്പും ടിയർ ഗ്യാസും ഒഴിവാക്കി സമാധാനപരമായി വിധി നടപ്പാക് കാനാണ് ശ്രമിക്കുന്നത്.
സെപ്റ്റംബർ 19ന് പള്ളിയിൽനിന്ന് എൽദോ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കടത്തിക്കൊണ്ടുപോയെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തിയെങ്കിലും സംഭവമുണ്ടായിട്ടില്ലെന്ന് ബോധ്യമായതായും കോതമംഗലം സി.ഐ ടി.എ. യൂനുസ് നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതേസമയം, തിരുശേഷിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ച് ഹരജി ഹൈകോടതി തീർപ്പാക്കി. ഹരജിക്കാരനായ ഫാ. തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തിയതും യാക്കോബായ വിഭാഗം വാഹനം തടഞ്ഞതുമാണ് വലിയ സംഘർഷത്തിനിടയാക്കിയതെന്ന് സി.ഐയുടെ വിശദീകരണത്തിൽ പറയുന്നു.
സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. ഹരജിക്കാരെൻറ വാഹനത്തിനും കേടുപാട് സംഭവിച്ചു. പള്ളിയിൽ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമായതോടെ ഫാ. തോമസ് പോൾ റമ്പാൻ പിൻവാങ്ങി. മതിയായ സുരക്ഷക്ക് പൊലീസിനെ വിന്യസിക്കാൻ സമയം നൽകിയാലേ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി ഹരജിക്കാരനെ പള്ളിയിൽ പ്രവേശിപ്പിക്കാനാവൂ എന്ന് അറിയിച്ചിട്ടുണ്ട്.
യാക്കോബായ വിഭാഗക്കാരനായ ഹരജിക്കാരൻ വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കെ മറുപക്ഷത്ത് ചേർന്നതിെൻറ കടുത്ത ശത്രുത യാക്കോബായക്കാർക്കുണ്ട്. യാക്കോബായ വിഭാഗത്തിെൻറ വാദം സുപ്രീംകോടതിയും തള്ളിയെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒാർത്തഡോക്സ് വിഭാഗത്തിനനുകൂലമായി സമാധാനപരമായി വിധി നടപ്പാക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന കാര്യവും ബോധ്യപ്പെടുത്തണം. പുരോഹിതരുടെ നേതൃത്വത്തിൽ ഇതിന് ശ്രമം നടത്തുന്നതായും വിശദീകരണത്തിൽ പറയുന്നു.
സുപ്രീംകോടതി വിധിയെ തുടർന്ന് പള്ളി വിട്ടുകിട്ടാൻ ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജി ഉചിതമായ ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.