കോതമംഗലം പള്ളി തർക്കം: സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയപള്ളി തർക്ക കേസിൽ ഒാർത്തഡോക്​സ്​ സഭ വൈദികൻ തോമസ്​ പോൾ റമ്പാൻ നൽകിയ കോടതിയ ലക്ഷ്യ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി നിർദേശം. പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനാണ് മുവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് നിർദേശം നൽകിയത്.

2018 ഡിസംബറിൽ കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്​ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ തോമസ്​ പോൾ റമ്പാനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതേതുടർന്ന് ജില്ല കലക്​ടറുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തോമസ്​ പോൾ റമ്പാനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയിരുന്നു.

കോതമംഗലം പള്ളിയിലെ നിലവിലെ സ്ഥിതി വിശദമാക്കി മുവാറ്റുപുഴ ഡി.വൈ.എസ്.പി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പള്ളി തർക്ക കേസിൽ 2017ൽ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയുണ്ടായത്.

Tags:    
News Summary - Kothamangalam Church Case High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.