ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി കടുത്ത നടപടികളിലേക്ക്. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെ.എൻ.ആര് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കിക്കഴിഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് നടപടി.
അവശിഷ്ടങ്ങള്‍ നീക്കി സ്വന്തം ചെലവില്‍ കരാര്‍ കമ്പനി ഫ്ളൈഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഇത് കമ്പനി വഹിക്കണം. ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്പെന്‍ഡ് ചെയ്തു. കെ.എൻ.ആര് കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
നിർമാണത്തിലും രൂപരേഖയിലും പാളിച്ചയുണ്ടായെന്ന് പാത ദേശീയ പാത അതോറിറ്റി തുറന്നു സമ്മതിച്ചിരുന്നു. പാത നിർമാണത്തിന് കരാറെടുത്ത കമ്പനികൾ 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയതെന്നും എൻ.എച്ച്.എ.ഐ അധികൃതർ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) മുമ്പാകെ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ എൻ.എച്ച്.എ.ഐ ചെയർമാൻ കേരളത്തിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. പാലക്കാട് ഐ.ഐ.ടിയിൽ നിന്നുൾപ്പെടെ മൂന്നംഗ സാങ്കേതിക വിദഗ്ധരും പരിശോധന നടത്തും. അവരുടെ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ പി.എ.സിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.