കൂടത്തായി: ജോളി വീണ്ടും ജയിലിൽ; മാത്യു പൊലീസ് കസ്​റ്റഡിയിൽ

കൊ​യി​ലാ​ണ്ടി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക​യ​ ച്ചു. കൂ​ട്ടു​പ്ര​തി എം.​എ​സ്. മാ​ത്യു​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. മ​ഞ്ചാ​ടി മാ​ത്യു (67) വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി​യെ അ​ഞ്ചു ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​യി​ലാ​ണ്ടി ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കൊ​യി​ലാ​ണ്ടി സി.​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹാ​ജ​രാ​ക്കി​യ​ത്. ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​ത്ത​തി​നാ​ൽ ജോ​ളി​യെ ജി​ല്ല ജ​യി​ലി​ലേ​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​ഫൈ​ൻ വ​ധ​ക്കേ​സി​ലാ​ണ്​ ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ൽ മ​ഞ്ചാ​ടി വീ​ട്ടി​ൽ എം.​എ​സ്. മാ​ത്യു​വി​നെ കോ​ട​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും ക​സ്​​റ്റ​ഡി അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചാ​ണ് തി​രു​വ​മ്പാ​ടി സി.​ഐ ഷാ​ജു ജോ​സ​ഫ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. പ്ര​ജി​കു​മാ​റി​ൽ​നി​ന്ന് സ​യ​നൈ​ഡ് സം​ഘ​ടി​പ്പി​ച്ച് ജോ​ളി​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് എം.​എ​സ്. മാ​ത്യു ആ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​രി​ച്ച റോ​യി തോ​മ​സി​​െൻറ അ​മ്മാ​വ​​െൻറ മ​ക​നാ​ണ് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ മാ​ത്യു. സി​ലി വ​ധ​ക്കേ​സി​ൽ മാ​ത്യു​വി​​െൻറ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. താ​മ​ര​ശ്ശേ​രി മു​ൻ​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, ഒ​ന്നാം കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ജി​സ്ട്രേ​റ്റു​മാ​ർ അ​വ​ധി​യാ​യ​തി​നാ​ലാ​ണ് പ്ര​തി​ക​ളെ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.
Tags:    
News Summary - koodathi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.