സയനൈഡ്​ നൽകിയത്​ പെരുച്ചാഴിയെ കൊല്ലാനെന്ന്​ പ്രജികുമാർ

കോഴിക്കോട്​: പെരുച്ചാഴിയെ കൊല്ലാനെന്ന്​ പറഞ്ഞാണ്​ ത​​െൻറ പക്കൽനിന്ന്​ എം.എസ്​. മാത്യു സയനൈഡ്​ വാങ്ങിയതെന്ന്​ പ്രജികുമാർ. കൂടരഞ്ഞി കേസിൽ കോഴിക്കോട്​ സബ്​ ജയിലിൽനിന്ന്​ വ്യാഴാഴ്​ച രാവിലെ താമരശ്ശേരി കോടതിയിലേക്ക്​ െകാണ്ടുപോകവെ മാധ്യമപ്രവർത്തകരോടായിരുന്നു വെളിപ്പെടുത്തൽ. കൊലപാതകങ്ങളുടെ ഗൂഢാലോചനകളിൽ എനിക്കു​ പങ്കില്ല. ഞാൻ നിരപരാധിയാണ്​ -പ്രജികുമാർ പറഞ്ഞു.

ജോളിക്ക്​ സയനൈഡ്​ നല്‍കിയത് പ്രജികുമാറാണെന്നായിരുന്നു അന്വേഷണ സംഘത്തി​​െൻറ കണ്ടെത്തല്‍. േജാളി, മാത്യു എന്നിവർ മാധ്യമങ്ങളോട്​ ഒന്നും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. വൻ പൊലീസ്​ സുരക്ഷയിലാണ്​ ഇവരെ രാവിലെ കോഴിക്കോട്​ ജയിലിൽനിന്ന്​ താമരശ്ശേരി കോടതിയിൽ എത്തിച്ചത്​. പ്രതികളെ കാണാൻ ജയിലിനു മുന്നിൽ വൻ ജനാവലിയാണെത്തിയത്​.

പ്രജുകുമാറ​ി​​​െൻറ സ്വർണകടയിൽ സൂക്ഷിച്ചിരുന്ന സയനൈഡ്​ ​ക്രൈം​ബ്രാഞ്ച്​ പിടിച്ചെടുത്തിരുന്നു. കൂടത്തായി കേസിൽ പ്രജുകുമാറും മാത്യുവും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ്​ അന്വേഷണ സംഘത്തി​​​െൻറ വിലയിരുത്തൽ.

പ്രജുകുമാറി​​​െൻറ മൊഴിയിൽ നിരവധി പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജുകുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജോളിക്ക് സയനൈഡ് നല്‍കി എന്ന് മാത്യു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തവണ മാത്രമേ താന്‍ സയനൈഡ് നല്‍കിയിട്ടുള്ളൂ എന്നും എന്തിനാണ് ജോളി സയനൈഡ് വാങ്ങിയത് എന്നറിയില്ലെന്നുമാണ് മാത്യു മൊഴി നൽകിയത്​.

കേസിൽ ജോളി ഉൾപ്പെടെയുള്ള മൂന്നു പ്രതികളെയും ഇന്ന്​ താമരശ്ശേരി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്​. ക്രൈംബ്രാഞ്ചി​​​െൻറ കസ്​റ്റഡി അപേക്ഷയും കോടതി ഇന്ന്​ പരിഗണിക്കും.

Tags:    
News Summary - koodathai serial murder - Prajukumar -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.