???????????? ??????, ???????, ????????????????

കൂടത്തായി കൊലപാതകം: പ്രതികൾ പൊലീസ്​ കസ്​റ്റഡിയിൽ

കോഴിക്കോട്​: കൂടത്തായിയിൽ ഒര​ു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജി കുമാർ എന്നിവരെ ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. താമരശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ഇവരെ കസ്​റ്റഡിയിൽ വിട്ടത്​. 16ാം തീയതി വരെയാണ്​ പ്രതികൾ കസ്​റ്റഡിയിൽ തുടരുക. പ്രതികളെ 11 ദിവസം കസ്​റ്റഡിയിൽ വേണമെന്നാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​.​

പ്രതികളെ കസ്​റ്റഡിയിൽ നൽകു​േമ്പാൾ വ്യവസ്ഥകളൊന്നും കോടതി മുന്നോട്ട്​ വെച്ചിട്ടില്ല. കസ്​റ്റഡിയിൽ പോകുന്നതിന്​ എന്തെങ്കിലും തടസമുണ്ടോയെന്ന്​ പ്രതികളോട്​ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി.​ കോടതിയിൽ ജോളിക്കായി ആളൂരിൻെറ ജൂനിയർ അഭിഭാഷകൻ ഹാജരായി. അതേസമയം, കേസിലെ പ്രതികളായ മാത്യു, പ്രജികുമാർ എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന്​ പരിഗണിച്ചില്ല.

പ്രതികളെ എത്തിക്കുന്നതിൻെറ ഭാഗമായി വൻ സുരക്ഷയാണ്​ കോടതി പരിസരത്ത്​ ഏർപ്പെടുത്തിയത്​. കോടതി പരിസരത്ത്​ വൻ ജനാവലി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ പൊലീസ്​ വാഹനത്തിൽ നിന്ന്​ പുറത്തിറക്കിയതോ​െട ആളുകൾ അവർക്കു നേരെ കൂവി വിളിച്ചു. ജോളി, മാത്യു​, പ്രജി കുമാർ എന്നീ പ്രതികൾക്കായി പൊലീസ്​ കോടതിയിൽ കസ്​റ്റഡി അപേക്ഷ നൽകിയതിനെ തുടർന്നാണ്​​ കോടതി ബുധനാഴ്​ച പ്രെഡക്ഷൻ വാറൻഡ്​ പുറപ്പെടുവിക്കുകയും ഇവരെ ഹാജരാക്കുകയും ചെയ്​തത്​.

Tags:    
News Summary - koodathai serial murder case; accused prodused before court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.