കൂടത്തായി: സിനിമ, സീരിയല്‍ നിർമാതാക്കള്‍ക്കെതിരായ കേസ്: 25ലേക്ക് മാറ്റി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക് കള്‍ക്കെതിരായ ഹരജി പരിഗണിക്കുന്നത് താമരശ്ശേരി മുന്‍സിഫ് കോടതി ഈ മാസം 25ലേക്ക് മാറ്റിവെച്ചു. രണ്ടുദിവസം കോടതി അവധിയായതിനാല്‍ എതിര്‍കക്ഷികള്‍ക്ക്​ തിങ്കളാഴ്ചക്കകം നോട്ടീസ് ലഭ്യമാവാതിരുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്ന തീയതി നീട്ടിവെച്ചത്. വാദിഭാഗം അഭിഭാഷകന്‍ എം. മുഹമ്മദ് ഫിര്‍ദൗസും ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂര്‍ അസോസിയേറ്റ്സിലെ ടി.ടി. ഹിജാസും മാത്രമാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്.

കൊല്ലപ്പെട്ട പൊന്നാമറ്റം റോയ്‌ തോമസി​​​െൻറ സഹോദരി റെഞ്ചിയുടെ ഹരജിയിലാണ് കോടതി നിർമാതാക്കള്‍ക്കെതിരെ നോട്ടീസയച്ചത്. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കൾ അഡ്വ. മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആൻറണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ലവേര്‍സ് ടി.വി സി.ഇ.ഒ ശ്രീകണ്ഠന്‍ നായര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ്, കൂടത്തായി സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ രണ്ട് ചാനലുകള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് നോട്ടീസ് അയച്ചിരുന്നത്.

അതേസമയം, ജോളിയെ ചൊവ്വാഴ്ച രാവിലെ 11ഓടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇവരെ 27 വരെ തുടര്‍റിമാൻഡിൽ വിട്ടു. കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പലതും പറയാനുണ്ടെന്നും പിന്നീട് പറയുമെന്നുമായിരുന്നു പ്രതികരണം.
Tags:    
News Summary - koodathai serial movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.