തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഏറ്റവും മികച്ച ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിക്കുക. ശാസ്ത്രീയമായ അന്വേഷണത്തിനായി ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേസുകളുടെ കാലപ്പഴക്കവും സാക്ഷികളില്ലാത്തതും പരിഗണിച്ച് തെളിവുകൾ കണ്ടെത്തുക ശ്രമകരമാണെന്നും ഡി.ജി.പി പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനായ റോജോ തോമസിനെ അമേരിക്കയിൽ നിന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ആദ്യ ഭർത്താവ് കൊല്ലപ്പെട്ട റോയ് തോമസിന്റ സഹോദരനാണ് റോജോ തോമസ്.
ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കി. കേസിൽ മൊഴിയെടുക്കേണ്ടവരുടെ വിപുലമായ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.