കോഴിക്കോട്: കൂടത്തായിയിലെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായി കേസിലെ പ്രതിയായ ജോള ിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ വടകര റൂറൽ എസ്.പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഷാജുവിന് നോട്ടീസ് നൽകി.
ഷാജുവിനെ കൂടാതെ പിതാവ് സക്കറിയ, മരിച്ച റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതിനിടെ അന്വേഷണ സംഘം ഇടുക്കിയിലെ രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയും ഭർത്താവ് ജോണിയേയും ചോദ്യം ചെയ്തു. സി.ഐ വിനേഷിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ജോണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.