പൊന്നാമറ്റത്തു നിന്ന്​ ‘സയ​ൈനഡ്’​ എടുത്തു നൽകിയത്​ ​േജാളിയുടെ തന്ത്രം

കോഴിക്കോട്​: പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയതിനുപിന്നാലെ പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോൾ അലമാരയിലെ വസ ്​ത്രങ്ങൾക്കുള്ളിൽ നിന്ന്​ ‘സയ​ൈനഡ്​’ എടുത്തുനൽകിയത്​ ​േജാളിയുടെ തന്ത്രമെന്ന്​ അന്വേഷണസംഘം. കഴിഞ്ഞ വെള്ളിയ ാഴ്​ചയാണ്​ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച്​ ആദ്യം പൊലീസ്​ തെളിവെടുത്തത്​. ഇൗ സമയം പൊലീസ്​ ആവശ്യപ്പെ ടാതെതന്നെ അലമാരയിൽ തുണികൾക്കുള്ളിൽ ചെറിയ കുപ്പിയിൽ സൂക്ഷിച്ച വസ്​തു സയ​ൈനഡ്​ എന്ന്​ പറഞ്ഞ്​ ജോളി എടുത്തുനൽ കുകയായിരുന്നു.

ഫോറൻസിക്​ സംഘമൊന്നും ഒപ്പമില്ലാത്തതിനാൽ ​ഇത്​ സയ​ൈനഡ്​ തന്നെയാ​െണന്നാണ്​ പൊലീസും കരുതിയത്​. എന്നാൽ, അറസ്​റ്റിലാവുന്നതിന്​ ​െതാട്ടുമുമ്പ്​ ജോളിക്ക്​ നിയമോപദേശം നൽകിയ അഭിഭാഷനാണ്​ ഇൗ ബുദ്ധി ജോളിക്ക്​ പറഞ്ഞു​െകാടുത്തത്​ എന്നാണ്​ സൂചന. സയ​ൈനഡ്​ എന്ന മട്ടിൽ അന്വേഷണം മുന്നോട്ടു​െകാണ്ടുപോവു​േമ്പാൾ ഇത്​ കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു ​പ്രതി ലക്ഷ്യമിട്ടത്.

എടുത്തുതന്ന വസ്​തു സയ​ൈനഡ് അല്ലെന്ന്​ പ്രാഥമിക പരിശോധനയിൽ മനസ്സിലായതോടെയാണ്​ ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന്​ വ്യക്​തമായത്​. മാറിമാറി ചോദ്യം ചെയ്​തതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണവും ലഭിച്ചു. തുടർന്നാണ്​ ഫോറൻസിക്​ വിദഗ്​ധരു​െട സാന്നിധ്യത്തിൽ വീണ്ടും ​േജാളിയെ പൊന്നാമറ്റത്തെത്തിച്ച്​ തെളി​െവടുത്തത്​.

ഇൗ സമയം അടുക്കളയിലെ റാക്കിൽ അലക്ഷ്യമായ കുപ്പിയിൽ സൂക്ഷിച്ച നിലയിൽ സയ​ൈനഡ് എന്ന്​ തോന്നിക്കുന്ന വസ്​തു കണ്ടെത്തുകയും ചെയ്​തു. പ്രാഥമിക പരിശോധയിൽ ഇത്​ സയ​ൈനഡ് തന്നെയെന്നാണ്​ ഫോറൻസിക്​ സംഘം പറഞ്ഞത്​.

Tags:    
News Summary - koodathai murder case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.