കൂടത്തായിയിൽ ആറ് മരണങ്ങളിലെയും സമാനതകളാണ് പൊലീസിൽ സംശയമുയർത്തിയത്. ഭക്ഷണമോ പാനീയമോ കഴിച്ചതിന് ശേഷം സമാനമായ രീതിയിലായിരുന്നു മരണങ്ങളെല്ലാം. മരണങ്ങൾ നടക്കുേമ്പാൾ അതിന് ദൃക്സാക്ഷിയായി എല്ലായിടത്തും ജോളി ഉണ്ടായിരുന്നുവെന്നതും അന്വേഷണം അവരിലേക്ക് തിരിയുന്നതിന് കാരണമായി.
2002ൽ അന്നമ്മ തോമസാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ ഛർദിച്ചു തളർന്നു വീണു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ അന്നമ്മ മരിച്ചു. 2008ലാണ് ടോം തോമസ് പൊന്നമറ്റം മരിക്കുന്നത്. കപ്പപ്പുഴക്ക് കഴിച്ചതിന് ശേഷം തളർന്ന് വീണായിരുന്നു മരണം. 2011ല ടോം തോമസിൻെറ മകൻ റോയ് തോമസ് മരിച്ചു. ഭക്ഷണം കഴിച്ചയുടൻ ഛർദിച്ച് അവശനായി വീഴുകയായിരുന്നു. റോയിയുടെ മരണത്തിൽ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു മഞ്ചാടിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് 2014ൽ അന്നമ്മ തോമസിൻെറ സഹോദരൻ എം.എം മാത്യു മഞ്ചാടിയിൽ സമാനമായ രീതിയിൽ മരിച്ചു. ഭാര്യ വീട്ടിൽ പോയതിനെ തുടർന്ന് വീട്ടിൽ തനിച്ചായിരുന്ന ദിവസമാണ് മാത്യു തളർന്ന് വീണത്. മാത്യു തളർന്ന് വീണ വിവരം ജോളിയാണ് അയൽക്കാെര അറിയിച്ചത്.
പിന്നീട് ടോം തോമസിൻെറ സഹോദരൻ പുത്രൻ ഷാജുവിൻെറ മകൾ രണ്ട് വയസുകാരി അൽഫൈനാണ് മരിച്ചത്. സഹോദരൻെറ കുർബാനയിൽ പങ്കെടുക്കാൻ പോകനായി തയ്യാറാവുന്നതിനിടെ ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു അൽഫൈനിൻെറ മരണം. തുടർന്ന് 2016ൽ അൽഫൈനിൻെറ അമ്മ സിലിയും മരിച്ചു. ദന്തഡോക്ടറെ കാണാനായി കാത്തു നിൽക്കുന്നതിനിടെ ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണാണ് സിലി മരിച്ചത്.
ആറ് പേരുടെ മരണത്തിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇയാളുടെ മൃതദേഹത്തിൽ നിന്ന് സയനൈഡിൻെറ അംശം കിട്ടിയിരുന്നു. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിൽ ലോക്കൽ പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട് റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.