വടകര: ആറുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ജോളിയെയും കൂട്ടാളികളെയും കാത്തിരിക്കുന്നത് നൂറുകണക്കിന് ചോദ്യങ്ങള്‍. നിലവില്‍, ജോളിയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇതിന് സഹായകരമായ തെളിവുകള്‍ ശേഖരിക്കലാണ് പൊലീസിെൻറ മുന്നിലുള്ള വെല്ലുവിളി.
കോഴിക്കോട് ജില്ല ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യപ്രതി ജോളി എന്ന ജോളിയമ്മ, ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരന് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി, മാത്യുവിെൻറ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാര്‍ എന്നിവരെ ബുധനാഴ്ച കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന്, നടക്കുന്ന ചോദ്യംചെയ്യലില്‍ ഈ ക്രൂരതകള്‍ക്ക് ജോളിയെ സഹായിച്ചവരുണ്ടോയെന്ന കാര്യം വ്യക്തമാകും. ഇതിനായി, ഇതുവരെ ചോദ്യംചെയ്തതില്‍നിന്നും ലഭിച്ച വിവരങ്ങളും മറ്റും ശേഖരിച്ച് വലിയ ചോദ്യശേഖരംതന്നെ തയാറാക്കുകയാണ്.
അന്വേഷണ സംഘത്തിലെ ഒരു വിഭാഗം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നതായാണ് അറിയുന്നത്. കേസന്വേഷണത്തിെൻറ മറ്റു വിശദാംശങ്ങള്‍ പുറത്തു പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇത്തരം കേസുകളില്‍ രംഗത്തുവരാറുള്ള ചില ക്രിമിനല്‍ അഭിഭാഷകര്‍ ഇതിനകംതന്നെ രംഗത്തെത്തിയതായി സൂചനയുണ്ട്. ഒപ്പം, ജോളി അറസ്റ്റിലായതോടെ നാടിെൻറ പലഭാഗത്തുനിന്നും പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.