Posted On
date_range Updated On
date_range കൂടത്തായി റോയ് തോമസ് വധക്കേസ്: ജോളിക്കുവേണ്ടി ആളൂര്‍
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച മുഖ്യപ്രതി ജോളിയെയും (47) രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യുവിനെയും (44) വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഈ മാസം 24 വരെ ഇരുവരെയും തുടർ റിമാന്‍ഡില്‍ വിട്ടു.
റോയ് തോമസ് വധക്കേസില്‍ ജോളിക്കായി രണ്ടാമതും സമര്‍പ്പിച്ച ജാമ്യഹരജിയില്‍ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം നടന്നു. ജോളിക്കായി ബി.എ. ആളൂര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.