പത്തനംതിട്ട: കോന്നിയിൽ താൻ വിമത സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും അച്ചടക്കമു ള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കോന്നിയിൽ സ്ഥാനാർഥിയായി അടൂർ പ്രകാ ശ് നിർദേശിച്ച റോബിൻ പീറ്റർ.
ഒരു നിരാശയുമില്ല. പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനം പൂർണമനസ്സോടെ അംഗീകരിക്കുമെന്നും റോബിൻ പീറ്റർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടൂർ പ്രകാശ് നിർദേശിച്ചത് തെൻറ പേരാണ്. ഏൽപിച്ച ജോലികൾ സത്യസന്ധതയോടെ നിർവഹിച്ചതാണ് പേര് നിർദേശിക്കാൻ കാരണം. അത് അംഗീകാരമായി കരുതുന്നു. ആരുടെയും ബിനാമിയല്ല. ഏതെങ്കിലും ബിനാമി പ്രവർത്തനമോ അഴിമതിയോ കാണിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം.
ഡി.സി.സിയിലും പോഷകസംഘടനകളിലും ഉള്ള എൺപതോളം പേരിൽ പത്തിൽ താഴെ മാത്രമുള്ള ഉപജാപക സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഡി.സി.സിയിലെ നാലു വ്യക്തികൾ ചേർന്ന് വ്യക്തിഹത്യ നടത്തി. ഇവരുടെ പ്രവർത്തനങ്ങൾ പാർട്ടിയെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ എം.പിമാർക്കും മത്സരിക്കാമെന്ന് എ.ഐ.സി.സി നിർദേശം നൽകിയപ്പോൾ അതിന് വിരുദ്ധമായി പ്രമേയം തയാറാക്കി ആേൻറാെക്കതിരെ പ്രവർത്തിച്ചവരാണ് ജില്ല നേതൃത്വം. ഇപ്പോഴത്തെ വിഷയങ്ങൾ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ് എന്നിവരുമായി ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.