കൊല്ലം-വേളാങ്കണി ട്രെയിൻ മൂന്നുമുതൽ
കൊല്ലം: കൊല്ലത്തുനിന്ന് വേളാങ്കണ്ണിക്ക് ട്രെയിൻ സർവിസ്. ഫെബ്രുവരി മൂന്നിന് വേളാങ്കണ്ണിയിൽ നിന്നാണ് ആദ്യ സർവിസ്. മാർച്ച് 24 വരെ ആഴ്ചയിൽ ഒന്നുവീതം എട്ട് സർവിസ് വേളാങ്കണിയിൽനിന്ന് കൊല്ലത്തേക്കും ഫെബ്രുവരി നാലുമുതൽ മാർച്ച് 25 വരെ എട്ട് സർവിസ് കൊല്ലത്തുനിന്ന് വേളാങ്കണിയിലേക്കും നടത്തും.
ഫെബ്രുവരി മൂന്നിന് വൈകീട്ട് 5.15ന് വേളാങ്കണിയിൽനിന്ന് ആരംഭിക്കുന്ന സർവിസ് നാലിന് രാവിലെ 10.15ന് കൊല്ലെത്തത്തും. രാവിലെ 6.28ന് ചെങ്കോട്ടയിൽ എത്തുന്ന ട്രെയിനിന് ആര്യങ്കാവ്, തെന്മല, പുനലൂർ, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലിന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10ന് വേളാങ്കണിയിൽ എത്തും. സ്പെഷൽ െട്രയിനായിട്ടാണ് സർവിസ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനന്തരനടപടി സ്വീകരിക്കുമെന്ന് െറയിൽവേ അറിയിച്ചിട്ടുെണ്ടന്ന് േപ്രമചന്ദ്രൻ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.