Posted On
date_range Updated On
date_range കൊല്ലം-വേളാങ്കണ്ണി ട്രെയിന്‍ ഓണം വരെ സർവീസ് നടത്തും
ന്യൂഡൽഹി: കൊല്ലം-വേളാങ്കണ്ണി ട്രെയിന്‍ ഓണം വരെ സ്പെഷല്‍ ട്രെയിനായി ഓടുമെന്നും ശേഷം പ്രതിദിന ട്രെയിനാക്കുന്ന ത് സജീവ പരിഗണനയിലാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉറപ്പു നൽകിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം-എഗ്മോർ എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി മന്ത്രി എം.പിയെ അറിയിച്ചു. മധ്യ തിരുവിതാംകൂറില്‍
നിന്ന് ഏറെപ്പേര്‍ വേളാങ്കണ്ണിക്കു സ്ഥിരമായി തീർഥാടനത്തിനു പോകുന്ന കാര്യം നേരേത്ത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കൊല്ലത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്ക് ട്രെയിന്‍ നീട്ടിയതെന്നും റെയില്‍വേ മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ എം.പി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.