കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടകനാകുന്ന കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട രാഷ്ട്രീയപോര് ത ുടരുന്നു. ബൈപാസ് നിലനിൽക്കുന്ന പ്രദേശത്തെ ഇടത് എം.എല്‍.എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില് ല. കൊല്ലം എം.എല്‍.എ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്.
ഇരവിപുരം എം.എല്‍.എ എം.നൗഷാദിനെയും ചവറ വിജയ ൻ പിള്ളയേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. കൊല്ലം മേയര്‍ വി.രാജേന്ദ്രബാബുവിനെയും ഒഴിവാക്കിയിട്ടുണ്ട്. അ തേസമയം ബി.ജെ.പിയുടെ നേമം എം.എൽ.എ ഒ.രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി.മുരളീധരനും സുരേഷ് ഗോപിക്കും േവദിയില്‍ ഇരിപ്പിടവും നല്കി.
പ്രധാനമന്ത്രിയായശേഷം മോദി മൂന്നാം തവണയാണ് കൊല്ലത്തെത്തുന്നത്. ബൈപാസ് ഉദ്ഘാടനം വിവാദമായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടകനായത്. ബൈപാസ് ഉദ്ഘാടന വേദിയിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ മന്ത്രിമാർ തുടങ്ങിയവരുമുണ്ടാകും.
വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ 4.50ന് കൊല്ലം ആശ്രാമം മൈതാനത്തെ െഹലിപാഡിലിറങ്ങും. 4.55ന് കൊല്ലം ബൈപാസ് ഉദ്ഘാടനം. ആറിന് ആശ്രാമത്തുനിന്ന് എൻ.ഡി.എ റാലി നടക്കുന്ന കൊല്ലം പീരങ്കി മൈതാനത്ത് എത്തും. 6.10ന് റാലിയെ അഭിവാദ്യം ചെയ്യും.
രാത്രി ഏഴിന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 7.20 മുതൽ 7.40 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനത്തിനും ചെലവഴിക്കും. ദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തീർഥാടക സൗഹൃദ നിർമാണ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.