കൊല്ലം: യു.ഡി.എഫിന് വോട്ട് മറിക്കാൻ പാർട്ടിയിൽ നിന്നുതന്നെ ശ്രമം നടക്കുെന്നന്ന വെ ളിപ്പെടുത്തലിനെ തുടർന്ന് ബി.ജെ.പിയിലെ വോട്ട് കച്ചവട വിവാദം കൊഴുക്കുന്നു. തെരഞ്ഞെ ടുപ്പ് അവസാന ഘട്ടത്തിലെത്തിയ സമയത്ത് അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈ സ് പ്രസിഡൻറിെൻറ നേതൃത്വത്തില്‍ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തി.
യു.ഡി.എഫ് സ്ഥാ നാർഥി എന്‍.കെ. പ്രേമചന്ദ്രന് വേണ്ടിയാണ് കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാർഥിയെ ഇറക്കിയതെന്ന് എല്‍.ഡി.എഫ് തുടക്കംമുതൽ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ തന്നെ വോട്ട് മറിക്കുന്നുവെന്ന് ആരോപണം ഉയർന്നത്. യുവമോർച്ച നേതാവിെൻറ ആരോപണം ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. സ്ഥാനാർഥി കെ.വി. സാബു കഴിഞ്ഞദിവസം പര്യടനത്തിനെത്തിയില്ല. വോട്ട് മറിക്കുെന്നന്ന ആരോപണത്തിെൻറ തൊട്ടടുത്തദിവസം സ്ഥാനാർഥിയെ കാണാനില്ലെന്ന പ്രചാരണവും എതിരാളികൾ തുടങ്ങിക്കഴിഞ്ഞു.
ബി.ജെ.പി വോട്ട് എൻ.കെ. പ്രേമചന്ദ്രന് നൽകാൻ നീക്കം നടക്കുന്നുവെന്ന് പറഞ്ഞ മുൻ സംസ്ഥാന വൈസ് പ്രസിഡൻറിനെ പുറത്താക്കണമെന്ന് ഒരുവിഭാഗവും പറഞ്ഞത് വസ്തുതയാണെന്ന് വാദിക്കുന്നവരും ബി.ജെ.പിയിലുണ്ട്. മിക്ക മണ്ഡലങ്ങളിലും പ്രവർത്തനം മോശമാണെന്നാണ് പ്രവർത്തകരുടെ ആരോപണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാമതെത്തിയ ചാത്തന്നൂരിൽ പേരിനുപോലും പ്രചാരണമില്ലെന്നും വിമർശനമുണ്ട്.
അതിനിടെ, ആർ.എസ്.എസിനോട് രഹസ്യബന്ധം പുലർത്തുന്ന യു.ഡി.എഫ് സ്ഥാനാർഥിയും അദ്ദേഹത്തിന് പിന്തുണ നൽകുന്ന നേതൃത്വവും കേരളത്തിെൻറ മതനിരപേക്ഷ പാരമ്പര്യത്തിന് തീരാക്കളങ്കമാണെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. ബി.ജെ.പി പ്രവർത്തകരായ രണ്ട് അഭിഭാഷകരുടെ ആരോപണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. കുറിതൊടുന്നവനെയും അമ്പലത്തിൽ പോകുന്നവനെയും സംഘ് പരിവാറായി ചിത്രീകരിച്ച് മതസൗഹാർദം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഷിബു പറഞ്ഞു. പ്രവർത്തനം സജീവമാണെന്നും മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും എൻ.ഡി.എ സ്ഥാനാർഥി കെ.വി. സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.