കൽപറ്റ: ‘ഊണും ഉറക്കവുമില്ലാതെ അദ്ദേഹത്തെ കാത്തിരുന്നവരാണ് ഞങ്ങൾ. കാലാവസ്ഥ ചത ിച്ചതുകൊണ്ടുമാത്രം അന്ന് ഇവിടെയെത്താൻ കഴിഞ്ഞില്ല. ഇേപ്പാൾ ഇവിടെനിന്ന് മത്സരി ക്കാൻ അദ്ദേഹമെത്തുേമ്പാൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്...’ -പാലനും കറപ്പനു ം രാജഗോപാലും മഞ്ജുളയുമെല്ലാം ഒരേ സ്വരത്തിൽ പറയുേമ്പാൾ കൊളവയൽ കോളനിക്ക് രാഹുൽ ഗാന്ധിയോടുള്ള ഇഷ്ടത്തിെൻറ സാക്ഷ്യപത്രമാവുകയാണത്.
കഴിഞ്ഞ പ്രളയത്തിൽ വയനാട് ദുരിതപർവങ്ങളിൽ മുങ്ങിക്കിടന്നേപ്പാൾ ചുരത്തിനു മുകളിലെത്താൻ താൽപര്യം കാട്ടിയ രാഹുൽ ഗാന്ധി സന്ദർശിക്കാനിരുന്ന കോളനിയാണ് വെണ്ണിയോട് ടൗണിനരികെയുള്ള കൊളവയൽ കോളനി. വെണ്ണിയോട് വലിയ പുഴയോടു ചേർന്ന കോളനി എല്ലാ മഴക്കാലത്തും ദിവസങ്ങളോളം പ്രളയജലത്തിൽ മുങ്ങുന്നത് പതിവാണ്. ഒരുക്കങ്ങളെല്ലാം നടത്തി കോളനിവാസികൾ കോൺഗ്രസ് അധ്യക്ഷനെ കാത്തിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വരികയായിരുന്നു.
‘രാഹുൽ ഗാന്ധി വരുന്നതിെൻറ തലേന്ന് രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ സത്യം പറഞ്ഞാൽ പട്ടിണിയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ തലേന്ന് വൈകീട്ട് വന്ന് ഗ്യാസ് സിലിണ്ടറുകെളല്ലാം മാറ്റി. അടുപ്പ് കത്തിക്കാനും അനുവദിച്ചില്ല. വിശപ്പൊക്കെ സഹിച്ച് ഞങ്ങളിരുന്നത് പിറ്റേന്ന് രാവിലെ രാഹുലിനെ കാണാമല്ലോ എന്ന സന്തോഷത്തിലാണ്. എന്നാൽ, കനത്ത മഴക്കാറുള്ളതിനാൽ ഹെലികോപ്ടർ വരില്ലെന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടമായി.’ -പാലൻ പറഞ്ഞു.
ആ സങ്കടമൊക്കെ മായ്ക്കുന്നതാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിയായുള്ള ഇപ്പോഴത്തെ വരവെന്ന് കെ.എൻ. രാജഗോപാലൻ. നെല്ല് മെതിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ഒരു ൈക നഷ്ടമായ രാജഗോപാലൻ കോളനിക്കരികെ ഒരു പെട്ടിക്കട നടത്തുകയാണ്. നാമനിർദേശപത്രിക സമർപ്പിക്കാൻ വ്യാഴാഴ്ച രാഹുൽ കൽപറ്റയിലെത്തുേമ്പാൾ അദ്ദേഹത്തെ കാണാനുള്ള ഒരുക്കത്തിലാണ് രാജഗോപാലനും സുഹൃത്തുക്കളും. അദ്ദേഹം എം.പിയായാൽ ഇവിടുന്ന് മാറ്റിപ്പാർപ്പിക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.